മികച്ച എൻട്രിക്ക് 5,000 സമ്മാനം സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഓണം വാരാഘോഷം പരിസ്ഥിതി സൗഹൃദവും മാലിന്യരഹിതവുമായി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഹരിത ഓണം 2026’ ഗ്രീൻ പ്രോട്ടോക്കോൾ ക്യാമ്പയിനായി സംസ്ഥാനതലത്തിൽ ഔദ്യോഗിക പേര്, ലോഗോ, ടാഗ് ലൈൻ എന്നിവ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ നടക്കുന്ന മത്സരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച എൻട്രിക്ക് 5,000 രൂപയും പ്രശസ്തിപത്രവും സമ്മാനമായി നൽകും. വിജയിക്കുന്ന പേരും ലോഗോയും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ‘ഹരിത ഓണം’ ക്യാമ്പയിന്റെ ഭാഗമായി ഉപയോഗിക്കും. […]
സംസ്ഥാന പൊലീസ് സേനയില്‍ വ്യാപകമായ സ്ഥലംമാറ്റം.
ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ 161 ഡിവൈഎസ്പിമാരെയാണ് ഒരേസമയം മാറ്റിനിയമിച്ചത്. സ്ഥലംമാറ്റ നടപടികള്‍ വൈകുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. മാറ്റങ്ങളുടെ ഭാഗമായി ബൈജു പൗലോസിനെ ആലുവ ഡിവൈഎസ്പിയായി നിയമിച്ചു. പി എം മനോജ് നാദാപുരം ഡിവൈഎസ്പിയാകും. പി കെ മണി പയ്യന്നൂര്‍ ഡിവൈഎസ്പിയാകും. മൂസ വള്ളിക്കാടന്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും എന്‍ സുനില്‍കുമാര്‍ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമാകും.
എസ്. ജാനകി
എസ്. ജാനകി എന്ന പേരിൽ പ്രശസ്തയായ ഇന്ത്യൻ ചലച്ചിത്രപിന്നണി ഗായികയാണ് സിസ്റ്റ്ല ജാനകി. “ജാനകിയമ്മ” എന്നു ബഹുമാനത്തോടെ വിളിക്കപ്പെടുന്ന ഇവർ ഇന്ത്യയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളാണ്.

