Latest posts
-
എലിപ്പനി പ്രതിരോധം: കൃത്യമായ മുന്നൊരുക്കങ്ങളോടെ നേരിടാം ഈ മഴക്കാലത്തെ

മഴക്കാലം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇനി ഏറെ കരുതേണ്ട ഒന്നാണ് സാംക്രമിക രോഗങ്ങൾ. അതിൽ തന്നെ നമ്മുടെ നാട്ടിൽ അടുത്തിടെയായി വർധിച്ചുവരുന്ന അസുഖമാണ് എലിപ്പനി. കനത്ത മഴക്കാലത്ത് കൃത്യമായി പ്രതിരോധവും മുൻകരുതലുകളും എടുത്തില്ലെങ്കിൽ എലിപ്പനി കൂടുതലായി പടരുന്നതിന് കാരണമാകാം. ചൂടും മഴയും മാറി മാറി വന്നുകൊണ്ടിരിക്കുന്ന നമ്മുടെ ഈർപ്പം കൂടിയ കാലാവസ്ഥയും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ കൂടുതലുള്ളതും എലിപ്പനിക്ക് കാരണമാകുന്ന ബാക്ടീരിയ പെരുകുന്നതിന് വഴിവെക്കുന്നവയാണ്. എന്താണ് എലിപ്പനി? കാരണങ്ങൾ: ‘ലെപ്റ്റോസ്പൈറ’ എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്…
